മനാമ: അശരണര്‍ക്കും സാമ്പത്തികമായി പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന തൊഴിലാളികള്‍ക്കും സൊസൈറ്റി കുടുംബാംഗങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഓണസദ്യ സംഘടിപ്പിച്ച് ബഹ്‌റൈന്‍ സീറോമലബാര്‍ സൊസൈറ്റി മാതൃകയായി. 

ബഹ്‌റൈന്‍ സീറോമലബാര്‍ സൊസൈറ്റി പ്രസിഡന്റ് ചാള്‍സ് ആലുക്ക ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി സജു സ്റ്റീഫന്‍ സ്വാഗതവും മോന്‍സി മാത്യു നന്ദിയും പറഞ്ഞു. 

സീറോ മലബാര്‍ സോസൈറ്റിയും ഇന്ത്യന്‍ ഡിലീറ്റും ചേര്‍ന്ന് ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയുടെ കണ്‍വീനര്‍ ഷാജന്‍ സെബാസ്‌റ്യന്‍ ആയിരുന്നു. ഒരുമാസം നീണ്ടുനില്‍ക്കുന്ന വര്‍ണ്ണശബളമായ ഓണാഘോഷങ്ങള്‍ക്കാണ് സീറോ മലബാര്‍ സൊസൈറ്റി തുടക്കം കുറിച്ചിരിക്കുന്നത്.

ഏതാനും ലേബര്‍ ക്യാമ്പുകളിലും ഓണസദ്യ ഒരുക്കുന്നുണ്ട് .കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പോള്‍ ഉര്‍വത്തിന്റെയും ഓണാഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജീവന്‍ ചാക്കോയുടെയും ജോജി വര്‍ക്കിയുടെയും ജോയിന്‍ കണ്‍വീനര്‍ പ്രിന്‍സ് ജോസിന്റെയും നേതൃത്വത്തിലായിരുന്നു ഓണസദ്യയുടെ ഒരുക്കങ്ങള്‍.