മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് ആലിയിലെ രണ്ടു സ്ഥലങ്ങളിലായി തൊഴിലാളികള്‍ക്ക് ഓണാഘോഷത്തിന് സദ്യയൊരുക്കാനുള്ള അത്യാവശ്യ സാധനങ്ങള്‍ കൈമാറി. 

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് പ്രസിഡന്റ് എഫ്.എം. ഫൈസല്‍, ട്രഷറര്‍ മോനി ഒടിക്കണ്ടത്തില്‍, വൈസ് പ്രസിഡണ്ട് ലീബ രാജേഷ്, ചാരിറ്റി കണ്‍വീനര്‍ തോമസ് ഫിലിപ്പ്, വൈസ് ചെയര്‍മാന്‍ വിജയലക്ഷ്മി, എക്‌സിക്യുട്ടീവ് കമ്മറ്റിയംഗം കാത്തു സച്ചിന്‍ ദേവ് എന്നിവര്‍ പങ്കെടുത്തു.