മനാമ: ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ഐ.സി.ആര്‍.എഫ്) കുടുംബ ക്ഷേമ നിധി പദ്ധതിക്ക് വി.കെ.എല്‍. ഹോള്‍ഡിങ് ആന്‍ഡ് അല്‍ നാമല്‍ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയര്‍മാന്‍ ഡോ. വര്‍ഗീസ് കുര്യന്‍ സംഭാവന നല്‍കി. 

ബഹ്‌റൈനില്‍ മരണമടഞ്ഞ പാവപ്പെട്ട തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ഐ.സി.ആര്‍.എഫിന്റെ കുടുംബ ക്ഷേമനിധിയിലൂടെ സാമ്പത്തിക സഹായം നല്‍കി വരുന്നുണ്ട്. അതിലേയ്ക്കാണ് അദ്ദേഹം സംഭാവന നല്‍കിയത്.

വര്‍ഗീസ് കുര്യന്റെ സംഭാവനയിലൂടെ ഇന്ത്യയില്‍ പല സ്ഥലങ്ങളില്‍ ഉള്ള അഞ്ച് കുടുംബങ്ങള്‍ക്ക്, അവരുടെ ഏക ആശ്രയക്കാരനെ നഷ്ടപെട്ടതിനുശേഷം, ഒരു ലക്ഷം രൂപ വീതം സാമ്പത്തിക പിന്തുണ ലഭിച്ചു. ഈ പിന്തുണ ദുരിതമനുഭവിക്കുന്ന കുടുംബത്തിന് ഒരു ജീവിതമാര്‍ഗമായിരിക്കുകയും അവരുടെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സമയങ്ങളില്‍ അവര്‍ക്ക് സഹായകരമായിരിക്കുകയും ചെയ്യും. 'കുടുംബ ക്ഷേമനിധി പദ്ധതിയിലേക്ക് വര്‍ഗീസ് കുര്യന്റെ സംഭാവനയെയും ഐ.സി.ആര്‍.എഫി.നുള്ള അദ്ദേഹത്തിന്റെ തുടര്‍ച്ചയായ പിന്തുണയെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു- ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ഡോക്ടര്‍ ബാബു രാമചന്ദ്രന്‍ പറഞ്ഞു.