image
ബീരാന്‍കുഞ്ഞി

മനാമ: ദീര്‍ഘകാല ബഹ്റൈന്‍ പ്രവാസിയും കെ.എം.സി.സി. സൗത്ത് സോണ്‍ സജീവ പ്രവര്‍ത്തകനും ആയിരുന്ന ബീരാന്‍ കുഞ്ഞി സാഹിബിന്റെ മരണത്തില്‍ ബഹ്റൈന്‍ കെ.എം.സി.സി. സൗത്ത് സോണ്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നമസ്‌കാരവും നടത്തി. 

ഒരു വര്‍ഷം മുമ്പാണ് ബീരാന്‍കുഞ്ഞി പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചത്. ആന്‍ഡലസ് ഗാര്‍ഡനിലെ ജോലിക്കാരനായിരുന്ന ബീരാന്‍കുഞ്ഞി, തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ മന്നലാംകുന്നു കിണര്‍ സ്വദേശിയാണ്. കോവിഡ് ബാധിതനായി ചികിത്സയില്‍ ഇരിക്കേ ആഗസ്റ്റ് 16ന് പുലര്‍ച്ചേയായിരുന്നു മരണം. ശരീഫയാണ് ഭാര്യ, മക്കള്‍: ഷെമീറ, ഷംസീര്‍ മരുമക്കള്‍: സിലു ഷംസീര്‍, സലീം കാദര്‍.