മനാമ: ഐ.വൈ.സി.സി. ബഹ്‌റൈന്റെ നേതൃത്വത്തില്‍ സെപ്തംബര്‍ 24-ന് സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2021 ലോഗോ പ്രകാശനം ചെയ്തു. ഐ.ഒ.സി. ബഹ്‌റൈന്‍ പ്രസിഡന്റ് മുഹമ്മദ് മന്‍സൂര്‍ ആണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.

ഐ.വൈ.സി.സിയുടെ ഏഴാമത് യൂത്ത് ഫെസ്റ്റ്, ലൈവ് പ്ലാറ്റ്‌ഫോമില്‍ വേര്‍ച്വലായാണ് സംഘടിപ്പിക്കുന്നത്. ബി.എം.സി. ഗ്ലോബലുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. മികച്ച ജീവകാരുണ്യ, സാമൂഹിക പ്രവര്‍ത്തകനുള്ള ശുഹൈബ് പ്രവാസി മിത്ര അവാര്‍ഡ് ദാനവും കലാ സാംസ്‌കാരിക, രാഷ്ട്രീയ പരിപാടികളും, യൂത്ത് ഫെസ്റ്റിനോടനുബന്ധിച്ച് നടത്തും. 

പ്രമുഖ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പരിപാടിയില്‍ സംസാരിക്കും. ഐ.വൈ.സി.സി. പ്രസിഡന്റ് അനസ് റഹിം ഭാരവാഹികള്‍ ആയ നിതീഷ് ചന്ദ്രന്‍, ഫാസില്‍ വട്ടോളി, ഹരി ഭാസ്‌കരന്‍, മണിക്കുട്ടന്‍, ബെന്‍സി ഗനിയുഡ് എന്നിവര്‍ ലോഗോ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.