മനാമ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്റൈന്റെ കീഴില്‍ ഐ.എസ്.എഫ്. എജുകെയര്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഉന്നത വിദ്യാഭ്യാസത്തിന്റെ വിവിധ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനായി വെബിനാര്‍ സംഘടിപ്പിക്കുന്നു. 

ആഗസ്ത് 20-ന് ബഹ്റൈന്‍ സമയം വൈകിട്ട് 4.30 മുതല്‍ 6.30 വരെ സൂം പ്ലാറ്റഫോമില്‍ നടക്കുന്ന പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിന് ഏതു കോഴ്‌സ് തെരെഞ്ഞെടുക്കണമെന്നതിനു കൃത്യതയാര്‍ന്ന ഗൈഡന്‍സ് കൊടുക്കുകയാണ് ഉദ്ദേശിക്കുന്നത്. 

സീരീസുകളായി നടത്താന്‍ പോകുന്ന ഐ.എസ്.എഫ്. എജുകെയര്‍ ട്രെയിനിങ്ങിന്റെ ഭാഗമായ ഈ ആദ്യ സീരീസില്‍, ഐ.ഐ.ടി., ഐ.ഐ.എം. കോഴ്‌സുകള്‍, ഉന്നത സ്ഥാപനങ്ങളില്‍ നിന്നുള്ള ഡിസൈന്‍ കോഴ്‌സുകള്‍, വിവിധ മേഖലകളിലെ അധികം ആരും ശ്രദ്ധിച്ചിട്ടില്ലാത്ത ഉയര്‍ന്ന തൊഴില്‍ സാധ്യതയുള്ള പ്രത്യേക കോഴ്‌സുകള്‍ എന്നിവയെ കുറിച്ചു മൂന്നു സെഷനുകളിലായി ക്ലാസുകള്‍ ഉണ്ടാകും. 

അതാത് മേഖലയില്‍ കഴിവ് തെളിയിച്ച പ്രഗത്ഭരാണ് ക്ലാസ് നയിക്കുന്നത്. ഒമ്പതു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന ജി.സി.സി. രാജ്യങ്ങളിലും ഇന്ത്യയിലുമുള്ള കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 39735055 നമ്പറില്‍ ബന്ധപ്പെടുക.