മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് ഇന്ത്യന്‍ സ്വാതന്ത്യ ദിനം ആഘോഷിച്ചു. കാനൂ ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ബാബു കുഞ്ഞിരാമന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊവിന്‍സ് പ്രസിഡന്റ് എബ്രഹാം സാമുവല്‍ പതാക ഉയര്‍ത്തി. 

ഗുരുദേവ കള്‍ച്ചറല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ചന്ദ്രബോസ്, വേള്‍ഡ് എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ സുധീര്‍ തിരുനിലത്ത്, ജി.സി.എ. സെക്രട്ടറി രാജേഷ് എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.

വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് രാധാകൃഷ്ണന്‍ തെരുവത്ത്, വൈസ് ചെയര്‍പേഴ്‌സണ്‍ ദീപ ജയചന്ദ്രന്‍, ട്രഷറര്‍ ദിലീഷ് കുമാര്‍, വൈസ് പ്രസിഡന്റ് ആഷ്ലി  കുര്യന്‍, അല്‍ മക്കിനാ കോണ്‍ട്രാക്ടിങ് മാനേജിങ് ഡയറക്ടര്‍ പ്രിന്‍സ് തോമസ്, ജയചന്ദ്രന്‍, വിനു പൗലോസ്, എബി തോമസ്, വിനോദ് ലാല്‍, അബ്ദുള്ള രമേശ്, സൂസി പ്രിന്‍സ്, ആഷ്ലി വിനു എന്നിവര്‍ പങ്കെടുത്തു. പ്രൊവിന്‍സ് സെക്രട്ടറി പ്രേംജിത് സ്വാഗതവും വൈസ് ചെയര്‍മാന്‍ ഹരീഷ് നായര്‍ നന്ദിയും പറഞ്ഞു.