മനാമ: സ്വാതന്ത്ര്യ ദിനത്തില്‍ 'ഇന്‍ക്ലൂസീവ് ഇന്ത്യ' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സ്‌നേഹ സംഗമം ശ്രദ്ധേയമായി. ഇന്ത്യയുടെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സംഗമം സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

സംഗമത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പ്രമേയ പ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ ഘടകത്തിന്റെ  പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ് എന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ബഹ്‌റൈന്‍ ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ഡോ: ബാബു രാമചന്ദ്രന്‍ ആശംസ പ്രസംഗത്തിനിടെ സൂചിപ്പിച്ചു.

എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ ജന: സെക്രട്ടറി അബ്ദുല്‍ മജീദ് ചോലക്കോട് അധ്യക്ഷത വഹിച്ച സംഗമത്തില്‍ സമസ്ത ബഹ്‌റൈന്‍ നേതാക്കളായ വി.കെ കുഞ്ഞമ്മദ് ഹാജി, എസ്.എം അബ്ദുല്‍ വാഹിദ്, അബ്ദുല്‍ ഗഫൂര്‍ കൈപ്പമംഗലം (കെ.എം.സി.സി) തുടങ്ങി ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. 

സമസ്ത ബഹ്‌റൈന്‍ കോഡിനേറ്റര്‍ അശ്‌റഫ് അന്‍വരി ചേലക്കര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നവാസ് കുണ്ടറ സ്വാഗതവും പി.ബി മുഹമ്മദ് മോനു നന്ദിയും പറഞ്ഞു. കോവിഡ് പശ്ചാതലത്തില്‍ സൂം ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈനായാണ് പരിപാടി സംഘടിപ്പിച്ചത്.