മനാമ: ഈ വര്‍ഷവും സീറോ മലബാര്‍ സോസൈറ്റി മെയ് ദിനത്തിന്റെ ഭാഗമായി സീറോ മലബാര്‍ സൊസൈറ്റിയും കിംസ് ഹെല്‍ത്ത് ബഹ്‌റൈനും ചേർന്ന് മെഡിക്കല്‍ ക്യാമ്പും ഇഫ്താര്‍ വിരുന്നും സംഘടിപ്പിക്കുന്നു. സിത്രയിലെ ലേബര്‍ ക്യാമ്പിലാണ് പരിപാടി.

കോവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അഞ്ഞൂറോളം തൊഴിലാളികള്‍ക്ക് ഫുഡ് കിറ്റുകളും സൊസൈറ്റി വിതരണം ചെയ്യുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന മെഡിക്കല്‍ ക്യാമ്പ് വൈകീട്ട് 4.30 ന് ആരംഭിക്കുമെന്ന് പ്രസിഡണ്ട് ചാള്‍സ് ആലുക്കയും ജനറല്‍ സെക്രട്ടറി സജു സ്റ്റീഫനും അറിയിച്ചു.

മെയ്ദിന പരിപാടികളുടെ കണ്‍വീനര്‍ ഷാജി സെബാസ്റ്റ്യനാണ്. നല്ലവരായ എല്ലാവരുടെയും സഹകരണം ഈ പരിപാടി വന്‍ വിജയമാക്കുന്നതിനു വേണ്ടി ഉണ്ടാകണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.