മനാമ: ഫ്രന്‍ഡ്സ് സോഷ്യല്‍ അസോസിയേഷന്‍ മലബാര്‍ ഗോള്‍ഡുമായി സഹകരിച്ച് കോവിഡ് മൂലം പ്രയാസം നേരിടുന്ന മആമീറിലെ ക്യാമ്പിലെ അംഗങ്ങള്‍ക്ക് ഒരു മാസത്തെ ഭക്ഷ്യധാന്യ കിറ്റുകള്‍ കൈമാറി. ബഹ്റൈനില്‍ ഫ്രന്‍ഡ്സ് നടത്തിക്കൊണ്ടിരിക്കുന്ന സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിച്ചുകൊണ്ടാണ് മലബാര്‍ ഗോള്‍ഡ് രംഗത്തുവന്നത്. .

ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡണ്ട് ജമാല്‍ നദ്വി ഇരിങ്ങല്‍, മലബാര്‍ ഗോള്‍ഡ് കണ്‍ട്രി മാനേജര്‍ റഫീഖ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ഇസ്ഹാഖ്,  മനാമ എക്‌സിക്യൂട്ടീവ് അംഗം മുഹമ്മദ് മുഹയിദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു.