മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഹെല്‍പ് ഡസ്‌ക് സേവനങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് 6 മുതല്‍ 8:30 വരെ ഉണ്ടായിരിക്കുമെന്ന് പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ അറിയിച്ചു. 

നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡിനും ക്ഷേമനിധിയില്‍ അംഗമാകുവാനും കമ്പനികള്‍, കൂട്ടായ്മകള്‍ വഴി ഒന്നിച്ചുള്ള അപേക്ഷകള്‍ നല്‍കാനായി സമാജം ചാരിറ്റി-നോര്‍ക്ക വിഭാഗം ജനറല്‍ കണ്‍വീനര്‍ കെ. ടി. സലീമിനെയോ (33750999), നോര്‍ക്ക ഹെല്‍പ്പ് ഡസ്‌ക്ക് കണ്‍വീനര്‍ രാജേഷ് ചേരാവള്ളിയെയോ (35320667) ബന്ധപ്പെടാം. 

ഒന്നിച്ചു സ്വരൂപിച്ച അപേക്ഷകള്‍ ചാരിറ്റി കമ്മിറ്റി അംഗം സാനി പോളില്‍ നിന്നും പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള സ്വീകരിച്ചു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത്, നോര്‍ക്ക ഹെല്പ് ഡസ്‌ക്ക് കണ്‍വീനര്‍ രാജേഷ് ചേരാവള്ളി, ഹെല്പ് ഡസ്‌ക്ക് അംഗം സക്കറിയ എന്നിവര്‍ സന്നിഹിതരായിരുന്നു.