മനാമ: ഫ്രന്‍സ് സോഷ്യല്‍ അസോസിയേഷന്‍ കലാ സാഹിത്യ വിഭാഗം (തനിമ), ബഹറൈന്‍ പ്രവാസികള്‍ക്കായി ഓണ്‍ലൈന്‍ ഖുര്‍ ആന്‍ പാരായണ മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഏപ്രില്‍ 30ന് മുമ്പായി 33045237 എന്ന വാട്‌സ്ആപ് നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.

മെയ് 7 ന് ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരം. 13 വയസ്സിന് മുകളില്‍ പ്രായ പരിധിയിലുള്ള ഏവര്‍ക്കും പങ്കെടുക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 39792500 എന്ന നമ്പറില്‍ ബന്ധപ്പെടാം.