മനാമ: ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷന്‍ (കെ.സി.എ.) ബഹ്‌റൈന്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ക്ക് അനുസൃതമായി റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു.
കെ.സി.എ. അങ്കണത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ കെ.സി.എ. ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു. കെ.സി.എ. പ്രസിഡന്റ് റോയ് സി ആന്റണി ഇന്ത്യന്‍ ദേശീയപതാക ഉയര്‍ത്തി.
കെ.സി.എ. പ്രസിഡന്റ് റോയ് സി. ആന്റണി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. വിശിഷ്ടാതിഥികളും എക്‌സ്‌കോം അംഗങ്ങളും കെ.സി.എ. അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.