മനാമ: ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ കെ.ജി. ബാബുരാജനെ കൊച്ചു ഗുരുവായൂര്‍ ബഹ്റൈന്‍ ടീം അനുമോദിച്ചു.
അനുമോദന ചടങ്ങില്‍ പ്രസിഡന്റ് രാജീവ് ആലൂര്‍ ബൊക്കെ നല്‍കുകയും, പ്രദീഷ് വാസുദേവന്‍ നമ്പൂതിരി പൊന്നാട അണിയിക്കുകയും ചെയ്തു. ചടങ്ങില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ഷാജി പുതുക്കുടി, അനില്‍ പിള്ള പങ്കെടുത്തു.
ബാബുരാജനു ഇനിയും കൂടുതല്‍ അംഗീകാരം ലഭിക്കട്ടെയെന്നും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏല്ലാവിധ ആശംസകളും നേരുന്നുവെന്നും അറിയിച്ചു.