manamaമനാമ: മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍ നാല്പത്തി ഒമ്പതാമത് ബഹ്റൈന്‍ ദേശീയ ദിനം ആഘോഷിച്ചു. സ്വദേശികളെയും വിദേശികളെയും ഒരുപോലെ പരിഗണിക്കുന്ന ബഹ്റൈന്‍ ഭരണാധികാരികളുടെ മാനവിക കാഴ്ചപ്പാട് മാതൃകാപരമാണെന്നും കോവിഡ് മഹാമാരിയില്‍ ലോകം സ്തംഭിച്ചു നിന്നപ്പോള്‍ ബഹ്റൈന്‍, സ്വദേശി-വിദേശി ഭേദമന്യേ എല്ലാവര്‍ക്കും താങ്ങായി നിന്നുകൊണ്ട് ആ പ്രതിസന്ധിയെ തരണം ചെയ്തത് ലോകത്തിനു തന്നെ മാതൃകയാണെന്നും അസോസിയേഷന്‍ വിലയിരുത്തി. 

ആഘോഷത്തോടനുബന്ധിച്ച യോഗത്തില്‍ പ്രസിഡന്റ് ചെമ്പന്‍ ജലാല്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി നാസര്‍ മഞ്ചേരി നേതൃത്വം നല്‍കിയ പരിപാടിയില്‍ ജനറല്‍ സെക്രട്ടറി പ്രവീണ്‍ മേല്പത്തൂര്‍ സ്വാഗതം പറഞ്ഞു. എന്‍ കെ മുഹമ്മദ് അലി, കൃഷ്ണന്‍ വാണിയമ്പലം, രവി ആദില്‍, അമൃത, ശരീഫ് മലപ്പുറം, ഖല്‍ഫാന്‍, അരുണ്‍ കുമാര്‍, മണി, മന്‍ഷീര്‍, സുരേഷ് ബാബു, മന്‍സൂര്‍, പര്‍വീണ്‍, സുബൈദ, സബിത സുരേഷ്, മുബീന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.