മനാമ: യൂത്ത് ഇന്ത്യ ബഹ്റൈന്‍ നേതൃത്വത്തില്‍ ബഹ്റൈന്‍ ഡിഫെന്‍സ് ഫോഴ്സ് ആശുപത്രിയുമായി സഹകരിച്ചു രക്തദാന ക്യാമ്പ് നടത്തി. ദേശിയ ദിനത്തോടനുബന്ധിച്ഛ്  ഡിസംബര്‍ 16 ന് രാവിലെ 8 മുതല്‍ 12 വരെ നടന്ന ക്യാമ്പ് റിഫ എംപി അഹ്മദ് അല്‍ അന്‍സാരി ഉല്‍ഘാടനം ചെയ്തു.

ഫ്രണ്ട്‌സ് ബഹ്റൈന്‍ പ്രസിഡന്റ് ജമാല്‍ നദവി ഇരിങ്ങല്‍, സാമൂഹ്യ പ്രവര്‍ത്തകരായ ബദറുദ്ധീന്‍ പൂവാര്‍, ബിനു കുന്നന്താനം, നിസാര്‍ കൊല്ലം, എബ്രഹാം ജോണ്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വി കെ അധ്യക്ഷത വഹിച്ചു. മിന്‍ഹാജ് മഹ്ബൂബ്, സിറാജ് കിഴുപ്പിള്ളിക്കര, മുഹമ്മദ് ഹാരിസ് എന്നിവര്‍ നേതൃത്വം നല്‍കി.