മനാമ: ബേഹ്റൈന്‍ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്റൈന്‍ ചാപ്റ്ററും ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം (ജിടിഎഫ്) ബഹ്റൈന്‍ ചാപ്റ്ററും  സംയുക്തമായി സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നടന്ന ചടങ്ങില്‍ 80 പേര്‍ രക്തം ദാനം ചെയ്തു.

കോവിഡ് വാക്‌സിന്‍ ട്രയല്‍ സ്വീകരിച്ചു പ്രവാസികളുടെ അഭിമാനമായി മാറിയ ബിഡികെ രക്ഷാധികാരിയും സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് ചീഫ് റെസിഡണ്ടുമായ ഡോ: പി. വി. ചെറിയാന്‍, ബിഡികെ പ്രസിഡണ്ട് ഗംഗന്‍ തൃക്കരിപ്പൂര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. 

ബിഡികെ ചെയര്‍മാന്‍ കെ. ടി. സലീമിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിന് ജിടിഎഫ് ജനറല്‍ സെക്രട്ടറി അഫ്‌സല്‍ കളപ്പുരയില്‍ സ്വാഗതവും ബിഡികെ ജനറല്‍ സെക്രട്ടറി റോജി ജോണ്‍ നന്ദിയും രേഖപ്പെടുത്തി. ബഹ്റൈന്‍ കേരളീയ സമാജം ലൈബ്രെറിയന്‍ വിനൂപ് കുമാര്‍, ജിടിഎഫ് പ്രസിഡണ്ട് രാധാകൃഷ്ണന്‍ എ.കെ, ക്യാമ്പ് കോര്‍ഡിനേറ്റര്‍ ജാബിര്‍ വൈദ്യരകത്ത് എന്നിവര്‍ സംസാരിച്ചു.

ബിഡികെ ട്രഷറര്‍ ഫിലിപ് വര്‍ഗീസ്, വൈസ് പ്രസിഡണ്ട്മാരായ  സുരേഷ് പുത്തന്‍പുരയില്‍, ജിബിന്‍ ജോയ്, ജോയിന്റ് സെക്രട്ടറി സിജോ ജോസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സാബു അഗസ്റ്റിന്‍, ഗിരീഷ് കെ. വി, സ്മിത സാബു, ശ്രീജ ശ്രീധരന്‍, രേഷ്മ ഗിരീഷ്, ജിടിഎഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഗോപി എ. കെ, ജിതേഷ് ശ്രീരാഗ് ഷംസുദ്ദീന്‍, ഷംസു നടമ്മല്‍, സത്യന്‍ പി.ടി, ചന്ദ്രന്‍ സി, മുഹമ്മദലി എന്നിവര്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പിന് നേതൃത്വം നല്‍കി.