മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രയാവുന്ന ബെന്യാമിന്റെ ആടുജീവിതത്തിലെ കഥാപാത്രം നജീബിന് ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം കമ്മ്യൂണിറ്റി ഹെല്‍പ്പ് ലൈന്‍ യാത്രയയപ്പു നല്‍കി. സോഷ്യല്‍ ഫോറത്തിന്റെ വകയായി നജീബിന് സാമ്പത്തിക സഹായവും നല്‍കി.

ലളിതമായി നടന്ന ചടങ്ങില്‍ കമ്മ്യൂണിറ്റി ഹെല്‍പ്പ് ലൈന്‍ ഭാരവാഹികളായ സുബൈര്‍ കണ്ണൂര്‍, ബഷീര്‍ അമ്പലായി, ഹാരിസ് പഴയങ്ങാടി, നൗഫല്‍ വയനാട്, അന്‍വര്‍ കണ്ണൂര്‍, അന്‍വര്‍ ശൂരനാട്, നൗഷാദ് പൂനൂര്‍, സത്യന്‍ പേരാമ്പ്ര, നെജീബ് കണ്ണൂര്‍, മന്‍സൂര്‍ പങ്കെടുത്തു