മനാമ: കോവിഡ് 19 പ്രതിസന്ധി കാലഘട്ടത്തില്‍ ആതുര ശുശ്രൂഷ മേഘലകളില്‍ കോവിഡ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചവരായ ബഹ്‌റൈന്‍ മാര്‍ത്തോമ്മാ ഇടവകാംഗങ്ങളായ ആരോഗ്യ പ്രവര്‍ത്തകരെ ബഹ്‌റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 18 വെള്ളിയാഴ്ച ആദരിക്കുവാന്‍ ബഹ്‌റൈന്‍ മാര്‍ത്തോമ്മാ യുവജനസഖ്യം തീരുമാനിച്ചു. വിശുദ്ധ കുര്‍ബാന ശുശ്രൂഷയേ തുടര്‍ന്ന് രാവിലെ 10.30ന് നടക്കുന്ന പൊതുസമ്മേളനത്തിലേക്കു എല്ലാ ഇടവക അംഗങ്ങളേയും സ്വാഗതം ചെയ്യുന്നുവെന്ന് പള്ളി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

റൈറ്റ് റവ. ഡോ. തീയോഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്ത എപ്പിസ്‌കോപ്പ പൊതുസമ്മേളനം ഉല്‍ഘാടനം ചെയും. ബഹ്‌റൈന്‍ ആരോഗ്യവകുപ്പ് അണ്ടര്‍ സെക്രട്ടറി മുഖ്യാതിഥിയായി പങ്കെടുക്കും. കേരള ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍, തിരുവനന്തപുരം എംപി ശശി തരൂര്‍, കേരള മുന്‍ പോലീസ് ചീഫ് ജേക്കബ് പുന്നൂസ് ആശംസകള്‍ അറിയിക്കും.തുടര്‍ന്ന് കോവിഡ് 19 മുന്‍നിരയില്‍ പ്രവര്‍ത്തിച്ച ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കും.