മനാമ: കൊയിലാണ്ടി കൂട്ടം ബഹ്റൈന്‍ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ഹിദ്ദിലെ മിഡില്‍ ഈസ്റ്റ് ഹോസ്പ്പിറ്റല്‍ ഹാളില്‍ യോഗം ചേര്‍ന്ന് ബഹ്റൈന്‍ ദേശീയദിനം ആഘോഷിച്ചു. പ്രവാസികളുടെ ഇഷ്ട്ട ഇടമായി ബഹ്റൈന്‍ തുടരുന്നതും കോവിഡ് വാക്‌സിന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്വദേശി-വിദേശി വ്യത്യാസമില്ലാത്ത ബഹ്റൈന്‍ ഭരണാധികാരികളുടെ സമീപനവും ഏറെ മാതൃകാപരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. 

കൊയിലാണ്ടി കൂട്ടം ബഹ്റൈന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ കെ. ടി. സലിം, പ്രസിഡണ്ട് ഗിരീഷ് കാളിയത്ത്, ജനറല്‍ സെക്രട്ടറി ഹനീഫ് കടലൂര്‍ എന്നിവര്‍ സംസാരിച്ചു. മറ്റ് ഭാരവാഹികളായ ജസീര്‍ കാപ്പാട്, ജെ.പി. കെ തിക്കോടി, നൗഫല്‍ നന്തി, രാകേഷ് പൗര്‍ണമി, തന്‍സീല്‍ മായന്‍വീട്ടില്‍, തസ്നീം ജന്നത്ത് എന്നിവര്‍ നേതൃത്വം നല്‍കി. പ്രശസ്ത അവതാരകന്‍ വിനോദ് നാരായണന്‍ ദേശീയദിന സന്ദേശം നല്‍കി.