മനാമ: ഫ്രണ്‍ഡ്സ് സോഷ്യല്‍ അസോസിയേഷന്‍ ഹാജിയാത് യൂണിറ്റ് മലര്‍വാടി ബാലസംഘം ശിശുദിനത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ പരിപാടി സംഘടിപ്പിച്ചു. അബ്ദുല്‍ ഖയ്യൂമിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടിയില്‍ തബില്‍ ലജാഹ്, നൂമ റനേഷ്, അവന്തിക, ഹിബ ഫാത്തിമ, ഫാത്തിമ മുഹമ്മദ് (ഗാനം), ഫജ4 സാലിഹ്, സയ്ദ് സാജിദ് (പ്രസംഗം ), ആയിഷ സാലിഹ്, സുമാന ഇര്‍ഷാദ്, തമാ റനേഷ്, യൂസഫ് ഈസാ, ഹിബ ഫാത്തിമ, ഈസാ ഹസീബ്, തല്‍ഹ ഹസീബ് (കഥ പറയല്‍), ഹംദാന്‍ സാലിഹ് (സ്റ്റില്‍സ്), മുഹമ്മദ് റാഫി (ആര്‍ട് ആന്‍ഡ് ക്രാഫ്റ്റ്), ഒമര്‍ സുഹൈല്‍, ഇസ്ഹാഖ് സുഹൈല്‍ (സ്‌കിറ്റ്) തുടങ്ങിയവര്‍ പരിപാടികള്‍ അവതരിപ്പിച്ചു. ഫാത്തിമ സാലിഹ് പരിപാടി നിയന്ത്രിച്ചു.