മനാമ: കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ബഹ്‌റൈന്‍ (കെ.സി.ഇ.സി) സണ്‍ഡേ സ്‌കൂള്‍ തലത്തില്‍ നടത്തിയ വിവിധ കലാ മത്സരങ്ങളില്‍ സെന്റ് പീറ്റേഴ്സ് ജാക്കോബൈറ്റ് സിറിയന്‍ പള്ളി ഓവര്‍ ഓള്‍ കിരീടം നേടി.
കെ.സി.ഇ.സി പ്രസിഡന്റ് ഷാജി ചാക്കോ മറ്റ് ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ഓവറോള്‍ കിരീടം ഇടവക വികാരി ഫാദര്‍ റോജന്‍ രാജന് കൈമാറി. ട്രസ്റ്റി റെജി വര്‍ഗീസും, സണ്‍ഡേ സ്‌കുള്‍ ഹെഡ് മാസ്റ്റര്‍ പോള്‍ വര്‍ഗീസും ചേര്‍ന്ന് മത്സരത്തില്‍ വിജയികളായവരുടെ വ്യക്തിഗത ട്രോഫികളും ഏറ്റുവാങ്ങി.