മനാമ: ബഹ്റൈനില്‍ കോവിഡ് 19 രോഗബാധ മൂലം വെള്ളിയാഴ്ച 55 വയസ്സുള്ള പ്രവാസി  മരണമടഞ്ഞതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.

മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഇയാളുടെ നില ഗുരുതരമായി തുടരുകയായിരുന്നു. ഇതോടെ കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം രാജ്യത്തു 147 ആയി.

നിലവില്‍ 3251 പേര്‍ ചികിത്സയിലുണ്ട്. 40 പേരൊഴികെ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 37,357 പേര്‍ രോഗമുക്തരായി.