മനാമ: ബഹ്‌റൈന്‍ ഭരണാധികാരികള്‍ക്കും അറബ്-ഇസ്ലാമിക സമൂഹത്തിനും പ്രവാസി സമൂഹത്തിനും ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ ഈദ് ആശംസകള്‍ നേര്‍ന്നു.

നന്മയുടെയും ഒത്തൊരുമയുടെയും സമാധാനത്തിന്റെയും പാതയില്‍ സ്‌നേഹത്തോടെ അടിയുറച്ച് നിലകൊള്ളാന്‍ ഈദ് അടക്കമുള്ള എല്ലാ ആഘോഷങ്ങള്‍ക്കും സാധിക്കേണ്ടതുണ്ടെന്ന് അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ജമാല്‍ ഇരിങ്ങല്‍, ജന. സെക്രട്ടറി എം.എം സുബൈര്‍ എന്നിവര്‍ ഇറക്കിയ ആശംസാ സന്ദേശത്തില്‍ വ്യക്തമാക്കി.

കോവിഡ് പ്രതിസന്ധി മൂലം പ്രയാസമനുഭവിക്കുന്നവര്‍ക്ക് സാന്ത്വന പ്രവര്‍ത്തനങ്ങള്‍ തുടരാനും അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്.