മനാമ: കോവിഡ് കാരണം യാത്ര ചെയ്യുവാന്‍ പ്രയാസപ്പെട്ടിരുന്ന ബഹ്റൈന്‍ പ്രവാസികളെ സഹായിക്കാനായി തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍, ഫഹദാന്‍ ട്രാവല്‍സ് ഗ്രൂപ്പുമായി ചേര്‍ന്ന് ഏര്‍പ്പെടുത്തിയ രണ്ടാമത്തെ ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് ഇന്നലെ 169 യാത്രക്കാരുമായി കോഴിക്കേട്ടേക്ക് പറന്നുയര്‍ന്നു.

അര്‍ഹരായ നിരവധി യാത്രക്കാര്‍ക്ക് സൗജന്യയാത്ര നല്‍കിയാണ് 'തണല്‍' ഫ്ളൈറ്റുകള്‍ ഒരുക്കിയത്. സഹജീവികളുടെ പ്രയാസങ്ങളില്‍ എല്ലാ മേഖലകളിലും കൈത്താങ്ങാവുക എന്ന നയമാണ് നടപ്പാക്കിയതെന്ന് തണല്‍ ചെയര്‍മാന്‍ അബ്ദുല്‍ മജീദ് തെരുവത്ത്, ജനറല്‍ സെക്രട്ടറി മുജീബ് മാഹി, ഹമീദ് പോതിമഠത്തില്‍, ടിപ്പ് ടോപ് ഉസ്മാന്‍, എന്നിവര്‍ പറഞ്ഞു

യാത്രക്കാര്‍ക്ക് മിതമായ നിരക്കും അര്‍ഹരായവര്‍ക്ക് സൗജന്യമായി യാത്ര ചെയ്യുവാനുള്ള സൗകര്യവും ഒരുക്കുവാന്‍ സഹായിച്ച അലി വെന്‍ച്വര്‍, ജമാല്‍ ഷുവൈതര്‍, ഫഹദാന്‍ ഗ്രൂപ്പ്, കാസറോണി, കെ സിറ്റി എന്നീ സ്ഥാപനങ്ങളെയും സുഖു, സമദ്, നജീബ് കടലായി, റാഷിദ് കണ്ണങ്കോട്ട് തുടങ്ങിയ വ്യക്തികളെയും പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച തണലിന്റെ   ഭാരവാഹികളെയും പ്രവര്‍ത്തകരെയും നന്ദിയോടെ ഓര്‍ക്കുന്നതായി തണല്‍ ഭാരവാഹികള്‍ പറഞ്ഞു.