മനാമ: ബഹ്‌റൈന്‍ കുടുംബ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റായി ജേക്കബ് തെക്കുതോട്, വൈസ് പ്രസിഡന്റായി രവി കണ്ണൂര്‍, ജനറല്‍ സെക്രട്ടറിയായി എബി തോമസ്, ജോയിന്റ് സെക്രട്ടറിമാരായി ജോണ്‍സണ്‍, റീന രാജീവ്, ട്രഷറര്‍ ആയി തോമസ് ഫിലിപ്പ്, എന്റര്‍ടെയ്ന്‍മെന്റ് സെക്രട്ടറിയായി സുകുമാരന്‍, ചാരിറ്റി കണ്‍വീനര്‍ ആയി മൊയ്ദീന്‍ കാട്ടുംതാഴ,സാഹിത്യവിഭാഗം സെക്രട്ടറിയായി കാസ്സിം പടതകയില്‍, മെമ്പര്‍ഷിപ് സെക്രട്ടറി ആയി രാജീവ് സി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഗണേഷ്‌കുമാര്‍, ഫൈസല്‍ ആര്‍ എം, ജോതിഷ് പണിക്കര്‍, സുനീഷ്, അജി ജോര്‍ജ് രാജന്‍, രമേഷ്, ജോര്‍ജ് മാത്യു, രാജേഷ് അഖില്‍, എ.പി.ജെ. ബാബു എന്നിവരെയും രക്ഷാധികാരിയായി അജിത് കുമാര്‍, കോര്‍ കമ്മിറ്റി മെമ്പര്‍മാരായി ഗോപാലന്‍ വി സി, മോനി ഓടിക്കണ്ടത്തില്‍ എന്നിവരെയും ഡിലൈറ്റസ് റെസ്റ്റോറിന്റില്‍ ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുത്തു.