മനാമ: നീതിയും സമത്വവും മാനവികതയുടെ അടിസ്ഥാന മൂല്യങ്ങളാണെന്ന് പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ 'നീതിയുടെ കാവലാളാവുക' എന്ന പ്രമേയത്തില്‍ ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

മുഹറഖ് അല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഫ്രന്റ്‌സ്  അസോസിയേഷന്‍ പ്രസിഡന്റ് ജമാല്‍ ഇരിങ്ങല്‍ അധ്യക്ഷനായിരുന്നു.

ജന. സെക്രട്ടറി എം.എം സുബൈര്‍ സ്വാഗതം ആശംസിക്കുകയും വൈസ് പ്രസിഡന്റ് സഈദ് റമദാന്‍ നദ്‌വി സമാപനം നിര്‍വഹിക്കുകയും ചെയ്തു . യൂനുസ് സലീമിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടി എ.എം ഷാനവാസ് നിയന്ത്രിച്ചു.