മനാമ: ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി 'സ്‌പോര്‍ട്‌സ് ഡേ' സംഘടിപ്പിക്കുന്നു.
ഡിസംബര്‍ 13 വെള്ളിയാഴ്ച രാവിലെ 8:30 മുതല്‍ ഇസാ ടൗണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ചാണ് 'സ്‌പോര്‍ട്‌സ് ഡേ' സംഘടിപ്പിക്കുന്നത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാവുന്ന വിവിധ കായിക ഇനങ്ങള്‍ സ്‌പോര്‍ട്‌സ് ഡേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗ്രൂപ്പ് ഇനങ്ങളിലും വ്യക്തിഗത ഇനങ്ങളിലും അംഗങ്ങള്‍ക്ക് മത്സരിക്കാവുന്ന രീതിയിലാണ് 'സ്‌പോര്‍ട്‌സ് ഡേ' ക്രമീകരിച്ചിരിക്കുന്നത്. മുഴുവന്‍ അംഗങ്ങളും 'സ്‌പോര്‍ട്‌സ് ഡേ' യില്‍ പങ്കെടുക്കണമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് 36417134 (വിന്‍സെന്റ് തോമസ്) 34353639 (പ്രജി ചേവായൂര്‍), 35372012 (നീന ഗിരീഷ്) എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.