മനാമ: യൂത്ത് ഇന്ത്യ ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന യുവജന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. 'യൂത്ത് സിഗ്‌നേച്ചര്‍' എന്ന പേരില്‍ നടക്കുന്ന യൂത്ത് സിഗ്‌നേച്ചര്‍ കോണ്‍ഫെറന്‍സില്‍ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സി.ടി സുഹൈബ് പങ്കെടുക്കും. സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപവത്കരിച്ചു.
രക്ഷാധികാരി: ജമാല്‍ ഇരിങ്ങല്‍,ചെയര്‍മാന്‍: യൂനുസ് സലിം, ജനറല്‍ കണ്‍വീനര്‍: അനീസ് വി കെ. വിവിധ കമ്മിറ്റി ഭാരവാഹികളായി പ്രചാരണം: അബ്ദുല്‍ അഹദ്, വേദി: റിയാസ് വി കെ, പ്രതിനിധി: ജാസിര്‍ പി പി, വോളണ്ടിയര്‍: അജ്മല്‍ ശറഫുദ്ധീന്‍, പ്രോഗ്രാം: ഫാജിദ് ഇക്ബാല്‍, സംവേദന വേദി: നജാഹ്, റിഫ്രഷ്‌മെന്റ്: മുഹമ്മദ് അബ്ദുറഹീം, ഗതാഗതം: മുഹമ്മദ് ഹാരിസ്, വിഭവ സമാഹരണം: സജീബ് എന്നിവരെയും തിരഞ്ഞെടുത്തു
ഡിസംബര്‍ ആറ് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഹൂറ ചാരിറ്റി ഹാളില്‍ നടക്കുന്ന സമ്മേളനം ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കളുടെ സംഗമ വേദിയായി മാറുമെന്നാണ് സംഘാടകര്‍ കണക്കാണുന്നത്. 'പ്രചോദനമാണ് തിരുനബി ' എന്ന വിഷയത്തിലാണ് സി.ടി സുഹൈബ് സംസാരിക്കുക. ശേഷം യൂത്ത് ഇന്ത്യ സംവേദന വേദി അവതരിപ്പിക്കുന്ന ഗാനസന്ധ്യ ഉണ്ടായിരിക്കുന്നതാണ്. പരിപാടിയിലേക്ക് ബഹ്റൈന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് 35598694 എന്ന നമ്പറില്‍ ബന്ധപ്പെടാം.