മനാമ: ബഹ്‌റൈന്‍ ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ കുട്ടികളുടെ വിഭാഗമായ മലര്‍വാടി ബാലസംഘം മുഹറഖ് ഏരിയ 'കളിവണ്ടി' എന്ന പേരില്‍ വിവിധ മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. മറാസീല്‍ ട്രേഡിങുമായി സഹകരിച്ച് മുഹറഖ് അല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയില്‍ കിഡ്‌സ്, സബ്ജൂനിയര്‍, ജൂനിയര്‍ എന്നീ വിഭാഗങ്ങളിലായി രസകരമായ ഗെയിമുകളാണ് ഒരുക്കിയിരുന്നത്.

ഓരോ വിഭാഗത്തില്‍ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്റ്റെപ് ജംപിങ്, ആനക്ക് വാല്‍ വരക്കല്‍, ഫ്രോഗ് ജംപ്, മിഠായി പെറുക്കല്‍, ഗോള്‍ഫ് ബാള്‍, സ്‌കിപ്പിങ്, സൂചിയില്‍ മുത്ത് കോര്‍ക്കല്‍, റിങ് ഇന്‍ വാട്ടര്‍, ത്രോ ബോള്‍, മധുരം മലയാളം, ലെമണ്‍ ആന്റ് സ്പൂണ്‍, ഗെസ്സ് വെയിറ്റ് തുടങ്ങി രസകരമായ നിരവധി മല്‍സരങ്ങളില്‍ കുട്ടികള്‍ ആവേശപൂര്‍വം പങ്കാളികളായി.

ഫ്രന്റ്‌സ് വൈസ് പ്രസിഡന്റ് സഈദ് റമദാന്‍ നദ്വി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഖദീജ മുംതാസിന്റെ പ്രാര്‍ഥനാ ഗീതത്തോടെ ആരംഭിച്ച പരിപാടിയില്‍ മുഹറഖ് ഏരിയ സെക്രട്ടറി റഷീദ് കുറ്റ്യാടി സ്വാഗതവും മലര്‍വാടി ഏരിയ കണ്‍വീനര്‍ എം.എം മുനീര്‍ നന്ദി പ്രകാശനവും നിര്‍വഹിച്ചു. ഷഹ്‌സിന സൈനബ്, അംന മുനീര്‍, സഹ്ല റിയാന എന്നിവര്‍ ചേര്‍ന്ന് സ്വാഗത ഗാനം ആലപിച്ചു.

കിഡ്‌സ് വിഭാഗത്തില്‍ മുഹമ്മദ് ഇ.കെ, ഫര്‍ഹ, പാര്‍വതി എന്നിവരും സബ് ജൂനിയര്‍ വിഭാഗത്തില്‍ അമീന്‍ നൗഷാദ്, നഷാദ്, മയൂഖ എന്നിവരും ജൂനിയര്‍ വിഭാഗത്തില്‍ ദേവി കെ. പ്രതീപ്, നിദ ഫാതിമ, മുഹമ്മദ് ബാസില്‍ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 

വിജയകളായ കുട്ടികള്‍ക്ക് വി. അബ്ദുല്‍ ജലീല്‍, യൂനുസ് സലീം, സമീറ നൗഷാദ്, ഫുആദ് കണ്ണൂര്‍, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. എ.എം ഷാനവാസ്, റുസ്ബി ബഷീര്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. കെ.എം മുഹമ്മദ്, നൗഷാദ്, സി.കെ നൗഫല്‍,  യു.കെ നാസര്‍, അബ്ദുല്‍ ഹക്കീം, അദീബ് മുനീര്‍, യാസീന്‍ മുനീര്‍, മുബഷിര്‍, നജ്മു സാദിഖ്, ഷഹ്ജാസ്, താഹിറ മുനീര്‍, ജാസ്മിന്‍ നാസര്‍, സുമയ്യ സഈദ്, ഷഫ്‌ന ഹക്കീം, ഷാഹിന അബ്ദുല്‍ ഖാദര്‍, ഷബീറ മൂസ, ഷഹ്നാസ് മജീദ്, മുഹ്‌സിന മജീദ്, ഹസീന ഫൈസല്‍, നുഫീല ബഷീര്‍, സുബൈദ മുഹമ്മദലി, റുബി നൗഷാദ്, റിയ നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.