മനാമ: ബഹ്‌റൈന്‍ കേരള കാത്തലിക് അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ച 'നിര്‍ധന കുടുംബത്തിന് ഒരു ഭവനം' എന്ന പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയതായി കെസിഎ പ്രസിഡണ്ട് സേവി മാത്തുണ്ണി, ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോസഫ് എന്നിവര്‍ അറിയിച്ചു.

അങ്കമാലിക്കടുത്ത് തുറവൂര്‍ പഞ്ചായത്തില്‍ വാതക്കാട് നസ്രത്ത് ചാരിറ്റി വില്ല പ്രൊജക്ടില്‍ ആണ് പുതിയ ഒരു ഭവനത്തിന് കെസിഎ ചാരിറ്റി ഹെഡ് ആയ ഫ്രാന്‍സിസ് കൈതാരത്ത് തറക്കല്ലിട്ടത്. തുറവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വര്‍ഗീസ്, വൈസ് പ്രസിഡണ്ട് സില്‍വി, മെമ്പര്‍മാരായ ജയ്‌സണ്‍, പൗലോസ് എന്നിവരുടെ സാന്നിധ്യത്തില്‍ വാതക്കാട് ഇടവക വികാരി ഫാദര്‍ ജോഷി ചിറക്കല്‍ ശിലാസ്ഥാപന പ്രാര്‍ത്ഥനകള്‍ നടത്തി.