മനാമ: ബഹ്‌റൈന്‍ കേരളീയ സമാജത്തിലെ ഈ വര്‍ഷത്തെ വിദ്യാരംഭ ചടങ്ങ് വിജയദശമി ദിനമായ ഒക്ടോബര്‍ 8 ചൊവ്വാഴ്ച രാവിലെ 5.30 മുതല്‍ ആരംഭിക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി എം.പി.രഘുവും അറിയിച്ചു. ജയില്‍ ഡി.ജി.പിയും എഴുത്തുകാരിയുമായ ആര്‍.ശ്രീലേഖ ഐ.പി.എസാണ് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്നത്.

വിദ്യാരംഭത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ക്ക് ബിജു. എം.സതീഷിനെ 36045442 എന്ന നമ്പരില്‍ വിളിക്കാവുന്നതാണെന്നും സമാജം ഭാരവാഹികള്‍ അറിയിച്ചു.