മനാമ: മാവേലിക്കര ചെട്ടിക്കുളങ്ങര കണ്ടത്തില്‍ മൂലയില്‍ ചെറിയാന്‍ തോമസ് (46) ബഹ്‌റൈന്‍ സല്‍മാനിയാ ആശുപത്രിയില്‍ നിര്യാതനായി. ശനിയാഴ്ച വൈകിട്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സല്‍മാനിയാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെ പത്തു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

ബഹ്‌റൈനില്‍ സ്വന്തമായി കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുകയായിരുന്ന ചെറിയാന്‍ ബഹ്‌റൈന്‍ മാര്‍ത്തോമ പാരിഷ് അംഗമാണ്. ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന സൂസനാണ് ഭാര്യ. മൂന്നു കുട്ടികളുണ്ട്. 

സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലയക്കും. സംസ്‌കാരം ചെട്ടിക്കുളങ്ങര കണ്ണമംഗലം സെന്റ് പോള്‍സ് മാര്‍ത്തോമാ ദേവാലയത്തില്‍ പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.