മനാമ: ബഹ്‌റൈന്‍ സിംസ് മലയാളം പള്ളിക്കൂടം പുതിയ അദ്ധ്യയന വര്‍ഷം 'മധുരം മലയാളം' പ്രവേശനോത്സവത്തോടെ ആരംഭിച്ചു. സിംസ് പ്രസിഡന്റ് ചാള്‍സ് ആലുക്ക അധ്യക്ഷത വഹിച്ചു. പ്രദീപ് പത്തേരി ഉത്ഘാടനം നിര്‍വഹിച്ചു. സിംസ് വൈസ് പ്രസിഡന്റ തോമസ് തോമസ് സ്വാഗതവും, കോര്‍ ഗ്രൂപ്പ ചെയര്‍മാന്‍ പോള്‍ ഉറുവത്ത് ആശംസയും നേര്‍ന്നു.

കഴിഞ്ഞ അധ്യയന വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള സമ്മാനദാനം പ്രധാന അദ്ധ്യാപിക ഷേര്‍ലി ഡേവിഡ് നിര്‍വഹിച്ചു. മലയാളം പള്ളിക്കൂടം കോര്‍ഡിനേറ്റര്‍ ജോയ് മടത്തുംപടി നന്ദി പറഞ്ഞു. 

മലയാളം ക്ലാസ് എല്ലാ തിങ്കളാഴ്ച്ചയും വൈകുന്നേരം 7.30 മുതല്‍ ഒമ്പത് വരെ ആയിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സിംസ് മലയാളം പള്ളിക്കൂടത്തില്‍ പുതുതായി ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് സിംസ് ഓഫീസില്‍ നല്‍കേണ്ടതാണ്. പ്രവേശനത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍-39419611, 39588122.