മനാമ: ബഹ്‌റൈന്‍ ശ്രീനാരായണാ കള്‍ച്ചറല്‍ സൊസൈറ്റി ഹിദ്ദ് മേഖലാ യൂണിറ്റ് വാര്‍ഷികാഘോഷവും പുനസംഘടനയും സംഘടിപ്പിച്ചു. 

സല്‍മാനിയ ആസ്ഥാനത്ത് നടന്ന ചടങ്ങ് ഡോക്ടര്‍ ബാബു രാമചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. ചെയര്‍മാന്‍ ഗോവിന്ദന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി രാജേഷ്, ഷാജി ദിവാകരന്‍, വിശ്വനാഥന്‍, പ്രമോദ് എന്നിവര്‍ പങ്കെടുത്തു. യോഗാനന്തരം വിവിധ കലാപരിപാടികള്‍ അരങ്ങേറി.