മനാമ: 'വര്‍ഗീയ മുക്ത ഭാരതം,അക്രമരഹിത കേരളം' എന്ന മുദ്രാവാക്യ മുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രയുടെ സമാപനദിവസമായ ഇരുപത്തിനാലാം തീയതി തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ബഹ്‌റൈന്‍ കെ എം സി സി സൗത്ത് സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹ്‌റൈനിലും ഐക്യദാര്‍ഢ്യ പരിപാടി നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ശനിയാഴ്ച രാത്രി എട്ടിന് മനാമ കെ എം സി സി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഐക്യദാര്‍ഢ്യസമ്മേളനത്തില്‍ കെ എം സി സി ബഹ്‌റൈന്‍ സംസ്ഥാന, ജില്ലാ നേതാക്കള്‍ ,ബഹ്‌റൈനിലെ വിവിധ യുഡിഎഫ് നേതാക്കള്‍,സാമൂഹ്യപ്രവര്‍ത്തകര്‍  തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണെന്ന് സൗത്ത് സോണ്‍ പ്രസിഡന്റ് പി.എച് അബ്ദുല്‍ റഷീദും ,ജനറല്‍ സെക്രട്ടറി തേവലക്കര ബാദുഷയും അറിയിച്ചു.