മനാമ: ദേശീയ ദിനത്തിന്റെ ഭാഗമായി ഫ്രണ്ട്സ് ഓഫ് ബഹ്റൈനും ഡിസ്‌കവര്‍ ഇസ്ലാമും  അല്‍ഹിലാല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പുമായി സഹകരിച്ചു നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ ആയിരത്തിലേറെ പേര്‍ പങ്കെടുത്തു. പതിവിനു വിപരീതമായി രക്ത പരിശോധനയ്ക്ക് പുറമെ ആവശ്യമുള്ള സ്‌പെഷ്യലിസ്റ്റുകളെ കണ്ട് സൗജന്യ  പരിശോധനയും നടത്താനുള്ള സൗകര്യം ഒരുക്കിയിരുന്നു.

രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ  നീണ്ടു നിന്ന  ക്യാമ്പില്‍ നിരവധി സാമൂഹ്യ പ്രവര്‍ത്തകരും പ്രമുഖരും ആശംസകളര്‍പ്പിക്കാനെത്തി.                            ബഹ്‌റൈന്‍ പ്രതിനിധികളായി അബ്ദുള്ള അസ്‌നാന്‍, ഹസ്സന്‍ ബുക്കമ്മസ് എന്നിവരും ഡിസ്‌കവര്‍ ഇസ്ലാം പ്രതിനിധികളായ  ഷെയ്ക്ക് മൂസ്സ മുസ്തഫ, മംഹമ്മദ് സുബൈര്‍, സയ്യിദ് താഹിര്‍, സെയ്ദ് ,യൂസുഫ് എന്നിവരും അല്‍ ഹിലാല്‍ ഗ്രൂപ്പ് പ്രതിനിധികള്‍ ആസിഫ്, ശരത് ചന്ദ്രന്‍,  ലിജോയ് ,  ഇന്തൃന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ , സോമന്‍ബേബി,  ഐ.സി ആര്‍ എഫ് ചെയര്‍മാന്‍ അരുള്‍ദാസ്, കെ.സി.എ പ്രസിഡണ്ട് സേവി മാത്തുണ്ണി, ഇന്തൃന്‍ സ്‌കൂള്‍ എക്‌സികൃുട്ടീവ് കമ്മറ്റിയംഗം അജയകൃഷ്ണന്‍, പൊതു പ്രവര്‍ത്തകരായ ജോണ്‍ ഫിലിപ്പ്, ബിജു മലയില്‍ ,അജിത് കുമാര്‍, വി. സി. ഗോപാലന്‍, സത്യന്‍ പേരാമ്പ്ര , സല്‍മാനുല്‍ ഫാരിസ്,  എന്നിവര്‍ ആശംസകളര്‍പ്പിച്ചു  . 

ഫൈസല്‍.എഫ്.എം, സയ്യിദ് , ജേൃാതിഷ് പണിക്കര്‍, റീന രാജീവ്, ജഗത് കൃഷ്ണകുമാര്‍, മോനി ഒടികണ്ടത്തില്‍, ജെ .രാജീവന്‍ ,എന്നിവര്‍ നേതൃത്വം നല്‍കി. ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍ ഹോസ്പിറ്റല്‍ വിഭാഗം കണ്‍വീനര്‍ മണികുട്ടന്‍, രാജ് ഉണ്ണികൃഷ്ണന്‍, ഷൈജു കന്‍പത്ത്, ഷില്‍സ റിലീഷ്,ബിസ്മിയരാജ് , നിഷ രാജീവ്, സുമിത സതീഷ്,സുജ മോനി,ശോഭ നായര്‍  എന്നിവര്‍ നിയന്ത്രിച്ചു.