മനാമ: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് ടുബ്ലി, സല്‍മാബാദ് ഏരിയ കമ്മിറ്റി യുടെ 2018, 19 വര്‍ഷക്കാലത്തെ പ്രവര്‍ത്തനോദ്ഘാടനവും ഏരിയ കണ്‍വെന്‍ഷനും സല്‍മാബാദിലെ റൂബി റസ്റ്റോറന്റില്‍ നടന്നു. ഏരിയാ പ്രസിഡന്റ് മനോജ് ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ദേശീയ പ്രസിഡന്റ് ബ്ലസ്സണ്‍ മാത്യു കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്തു. 

അന്തരിച്ച പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കറിനെ അനുസ്മരിച്ചു. കേരളത്തില്‍ വന്‍നാശം വിതച്ച പ്രളയത്തില്‍ മരണപ്പെട്ടവര്‍ക്കും രക്ഷാ പ്രവര്‍ത്തനം നടത്തി മരണം വരിച്ചവര്‍ക്കും മെഴുകുതിരി തെളിയിച്ചു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പ്രവാസി വോട്ട് ചേര്‍ക്കലിന്റെ ഏരിയ തല ഉദ്ഘാടനം ഏരിയാ പ്രസിഡന്റ് മനോജ് ബാലകൃഷ്ണനും, മെംബര്‍ഷിപ്പ് കാമ്പയിന്‍ ഐ വൈ സി സി മെംബര്‍ഷിപ്പ് കണ്‍വീനര്‍ സ്റ്റെഫിയും നിര്‍വ്വഹിച്ചു. 

ഈ വര്‍ഷത്തെ ദേശീയ ഭാരവാഹികളെയും സ്ഥാപക നേതാക്കളേയും ആദരിച്ച ചടങ്ങില്‍ ആക്ടിങ് സെക്രട്ടറി അലന്‍ ഐസക്, ട്രഷറര്‍ ഷബീര്‍ മുക്കന്‍, ഷാബു ചാലക്കുടി, വിനോദ് പിളള, സരുണ്‍, ഷഫീഖ് കൊല്ലം, ലൈജു തോമസ്, സ്റ്റെഫി, മൂസ്സ, ബിജു മലയില്‍, ബിനു പുത്തന്‍പുരയ്ക്കല്‍, ബിനു ബാലകൃഷ്ണന്‍, രാജന്‍ ബാബു തുടങ്ങിയവര്‍ ആശംസിച്ചു സംസാരിച്ചു. ഏരിയാ സെക്രട്ടറി സലീം സ്വാഗതവും ഏരിയാ ട്രഷറര്‍ രാജന്‍ നന്ദിയും പറഞ്ഞു.