മനാമ: മിഡില്‍ ഈസ്റ്റ് ചന്ദ്രിക ബഹ്‌റൈന്‍ എഡിഷന്റെ പത്താംവാര്‍ഷികം നവംബര്‍ 16 ന് ഇസാടൗണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ വിപുലമായ പരിപാടികളോടെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 'ചന്ദ്രികോത്സവം-2018' എ പേരില്‍ ദശവാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ നടത്തുവാനാണ്  തീരുമാനിച്ചിരിക്കുന്നത്. ഇതിനായി കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ്  എസ്.വി. ജലീല്‍ മുഖ്യരക്ഷാധികാരിയായും ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി സെക്രട്ടറി രാജു കല്ലുംപുറം, ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോ, സി.കെ. അബ്ദുറഹ്മാന്‍, കുട്ടുസാ മുണ്ടേരി, ഹമീദ്ഹാജി ആലിയ, റോയ് പഞ്ഞിക്കാരന്‍, റസാഖ് മൂഴിക്കല്‍, ഫ്രാന്‍സിസ് കൈതാരത്ത്, വി.എച്ച് അബ്ദുല്ല, അസീല് അബ്ദുറഹ്മാന്‍, ബിനു കുന്ദാനം, ഖാദര്‍ഹാജി സിറ്റിമാക്‌സ്, ടി.പി.നൗഷാദ്, നാസര്‍ മഞ്ചേരി, തോമസ് കാട്ടുപാറ, മുജീബ്, ഷൗക്കത്ത് ലൈഫ്‌കെയര്‍ഫാര്‍മ, എം.എക്‌സ്. ജലീല്‍, അഷറഫ് മായഞ്ചേരി, അലി കോമത്ത്, റഫീഖ് മലബാര്‍, എം.എം.എസ്.ഇബ്രാഹിം, ലത്തീഫ് ആയഞ്ചേരി, ഇബ്രാഹിംഅദ്ഹം, നിസാര്‍ പാലക്കാട്, അബൂബക്കര്‍ഹാജി  എന്നിവര്‍ രക്ഷാധികാരികളുമായി 501 അംഗ സ്വാഗതസംഘം കമ്മിറ്റി പ്രവര്‍ത്തനം നടത്തിവരുകയാണ്. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഹബീബ് റഹ്മാനും, അസൈനാര്‍ കളത്തിങ്ങല്‍ ജനറല്‍ കവീനറുമാണ്.

6ന് വെള്ളിയാഴ്ച വൈകിട്ട്് 6.30 ന് ഇസാടൗണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുന്ന ആഘോഷപരിപാടിയില്‍ കെ.എസ്. ചിത്രയെ ആദരിക്കും. ചടങ്ങില്‍ പി.കെ.കുഞ്ഞാലിക്കുട്ടി, കേരള നിയമസഭാ പ്രതിപക്ഷ ഉപനേതാവും മുസ്ലിംലീഗ് നേതാവുമായ എം.കെ.മുനീര്‍, ബഹ്‌റൈന്‍ മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, ബഹ്‌റൈനിലെ മറ്റു പ്രമുഖ സാംസ്‌കാരിക-സാമൂഹിക നേതാക്കള്‍ തുടങ്ങിയവര്‍  സംബന്ധിക്കും. പ്രശസ്തഗായകരായ  റിമി ടോമിയും കണ്ണൂര്‍ ഷെരീഫും നയിക്കുന്ന സംഗീതവിരുന്നും നടക്കും. പ്രമുഖ ടെലിവിഷന്‍  അവതാരകന്‍ മിഥുനും സംഗീത നിശയില്‍ പങ്കെടുക്കും. പരിപാടിയിലേക്ക്  പ്രവേശനം പാസ്സമൂലം നിയന്ത്രിച്ചിരിക്കുകയാണ്. 

കൂടാതെ ജി.സി.സി. രാഷ്ട്രങ്ങളില്‍ വ്യവസായ-സാമൂഹിക-സാംസ്‌കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് അവാര്‍ഡും നല്‍കുന്നുണ്ട്, അവാര്‍ഡ് ജേതാക്കളെ പിന്നീട് പ്രഖ്യാപിക്കും. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം മുഖ്യരക്ഷാധികാരി എസ്.വി. ജലീല്‍, ജനറല്‍ കവീനര്‍ അസൈനാര്‍ കളത്തിങ്ങല്‍, ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ അബ്രഹാം ജോ, പ്രോഗ്രാം ഓര്‍ഗനൈസര്‍ നജീബ് കടലായി, ചീഫ് കോ-ഓര്‍ഡിനേറ്റര്‍മാരായ ഗഫൂര്‍ കൈപ്പമംഗലം, തേവലക്കര ബാദുഷ, കെ.എം.സി.സി. വൈസ് പ്രസിഡന്റ് ടി.പി. മുഹമ്മദലി, പി.വി. സിദ്ദീഖ്, സെക്രട്ടറി കെ.പി.മുസ്തഫ, ഷാഫി പാറക്കല്‍, പി.കെ. ഇസ്ഹാഖ്, ഷിഹാബ് പ്ലസ്, മാസില്‍ പട്ടാമ്പി, നൂറുദ്ദീന്‍ മുണ്ടേരി, മീഡിയാ ചെയര്‍മാന്‍ ഷംസുദ്ദീന്‍ വെള്ളികുളങ്ങര തുടങ്ങിയവര്‍ പങ്കെടുത്തു.