മനാമ: കേരളീയ സമൂഹത്തിന് പ്രവാസികള്‍ നല്‍കിയ സംഭാവനകളെ പുതുതലമുറ വിസ്മരിക്കാന്‍ പാടില്ലെന്ന് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി ശ്യാം സുന്ദര്‍ അഭിപ്രായപ്പെട്ടു. കെ.എം.സി.സി.ബഹ്‌റൈന്‍ സൗത്ത് സോണ്‍ സംഘടിപ്പിച്ച പ്രവാസം പ്രശ്‌നങ്ങളും പ്രതീക്ഷകളും എന്ന ശീര്‍ഷകത്തില്‍ നടന്ന സൗത്ത് സോണ്‍ സംഗമത്തിലെ പൊതു സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .കേരളത്തെപോലുള്ള ഒരു നാടിന്റെ മൂന്നര പതിറ്റാണ്ടുകാലത്തെ സാമൂഹിക സാംസ്‌കാരിക സാന്പത്തിക വളര്ച്ചയുടെ അടിക്കല്ലുകള്‍ തേടിയുള്ള യാത്ര നടത്തുന്ന ആര്‍ക്കും ഒരു കാര്യം അംഗീകരിക്കാന്‍ കഴിയില്ല.

ഇന്ത്യയില്‍ തന്നെ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്ന ഒരു നാട്ടില്‍, മത്സ്യവും കയറും മലഞ്ചരക്കു് ഉത്പന്നങ്ങളും കശുവണ്ടിയുമടങ്ങിയ നാണ്യവിളകളില്‍ നിന്നും കയറ്റുമതി ചെയ്തുകൊണ്ട് ലഭിച്ചുകൊണ്ടിരിക്കുന്ന നാമമാത്രമായിരുന്നു കേരളത്തിന്റെ വരുമാന മാര്‍ഗ്ഗം. ഇത് മാത്രമാണ് വരുമാന മാര്‍ഗ്ഗമെന്ന് കരുതിയിരുന്ന ഒരു നാട്ടിലേക്കാണ് അഭൂതപൂര്‍വ്വമായ വളര്‍ച്ചയിലേക്കുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടത്. ഗള്‍ഫ് നാട്ടില്‍ നിന്നുള്ള പ്രവാസികളുടെ വിദേശശവരുമാനമായിരുന്നു. ആ സാഹചര്യം .ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി അഭിമാനകരമായ ധാരാളം  വര്‍ത്തമാനങ്ങളുടെ ഉടമകളായി മലയാളികളെ മാറ്റിത്തീര്‍ക്കാന്‍ കഴിഞ്ഞു. ഇതിനെല്ലാം വഴിയൊരുക്കിയത് കേരളത്തില്‍ നിന്നും അന്നംതേടി മണലാര്യണത്തില്‍ പോയി വിയൊര്‍പ്പൊഴുക്കി സമ്പാദിച്ച ഓരോ നാണയത്തുട്ടുകളാണെന്നുള്ള വസ്തുത നമുക്ക് വിസ്മരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ആ സമ്പത്തിന്റെ പ്രവാഹത്തിന് വേഗം കുറയുകയാണ്. 

കേരളീയ സമൂഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്‌പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് കെ.എം.സി.സി. മാത്രമാണ്. ആ പ്രവര്‍ത്തനം നേരിട്ട് ദര്‍ശിക്കുവാന്‍ കഴിഞ്ഞ ഒരാളാണ് താനെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ നിര്‍ദ്ധന കാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സി.എച് സെന്ററുകളുടെ നേര്‍ അവകാശികള്‍ കെ.എം.എം.സി.സി.മാത്രമാണെന്നും സി.എച്ചിന് പകരം വെയ്കക്കാന്‍ വേറൊരാളും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ സഹോദരിമാര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് സി.എച്ച്. നല്‍കിയ സംഭാവന വളരെ വലുതാണ്. കേരളീയ സമൂഹത്തിന്റെ സ്ത്രീത്വത്തെ കൈപിടിച്ചുയര്‍ത്താന്‍ അദ്ദേഹം നല്‍കിയ സംഭാവനയാണ് കേരളത്തില്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ വിപ്ലവ മെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയില്‍ നിന്ന് അന്യം നിന്ന് പോകുമോ എന്ന് ഭയക്കുന്ന നാനാത്വത്തില്‍ ഏകത്വം എന്നതിനെ സജീവമാക്കുകയാണ് കെ.എം.സി.സി.യും അതിന്റെ മാതൃകാസംഘടനയായ മുസ്ലിംലീഗും ചെയ്യുന്നത് .

സൗത്ത് സോണ്‍ പ്രസിഡന്റ് പി.എച് അബ്ദുല്‍ റഷീദ് അദ്ധ്യക്ഷനായിരുന്നു.പൊതു സമ്മേളനം കെ എം സി സി സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് എസ്.വി.ജലീല്‍ ശ്യംസുന്ദറിന് ഉപഹാരം നല്‍കി. സൗത്ത് സോണ്‍ സംഗമത്തോടനുബന്ധിച്ചു ബഹ്‌റൈനിലെ പ്രമുഖ കൗണ്‍സിലര്‍ ഡോ.ജോണ്‍ പനയ്ക്കല്‍ ,അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലിലെ സീനിയര്‍ ഫിസിഷ്യന്‍ ഡോ.ബാബു രാമചന്ദ്രന്‍ എന്നിവര്‍ വിവിധ വിഷയങ്ങളിലും  വിറ്റാമിന്‍ ഡിയുടെ പ്രധാന്യത്തെക്കുറിച്ചു യുണൈറ്റഡ് ഫര്‍മസി പ്രധിനിധി നിഥിനും ക്ലാസ്സുകളെടുത്തു . 

സൗത്ത് സോണ്‍ ജനറല്‍ സെക്രട്ടറിതേവലക്കര ബാദുഷ,ഭാരവാഹികളായ നസീര്‍നെടുങ്കണ്ടം,നവാസ് കുണ്ടറ,സഹില്‍ തൊടുപുഴ,ഷംസു കൊച്ചിന്‍,സലിം കാഞ്ഞാര്‍,ഷാനവാസ് കായംകുളം,ഫിറോസ് പന്തളം,അന്‍സര്‍ കുരീപ്പുഴ,മുഹമ്മദ് ഹനീഫ,ജാഫര്‍ തങ്ങള്‍,ഷഫീഖ് അവിയൂര്‍,ഉമ്മര്‍ അബ്ദുള്ള ,സുനില്‍ ബാബു തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.