മനാമ:  പുതിയ തലമുറയില്‍ വായനാ ശീലം  പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യവുമായി ഇന്ത്യന്‍ സ്‌കൂളില്‍ വാര്‍ഷിക പുസ്തക വാരാഘോഷങ്ങള്‍ക്ക്  തുടക്കമായി. സ്‌കൂളിന്റെ ഇസ ടൗണ്‍ കാമ്പസില്‍ നടന്നു വരുന്ന പുസ്തക വാരാഘോഷത്തിന്റെ ഉദ്ഘാടനം  ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി ആര്‍ പളനി സ്വാമി നിര്‍വഹിച്ചു . 

സ്റ്റാഫ് പ്രതിനിധി പ്രിയ ലാജി, വൈസ് പ്രിന്‍സിപ്പല്‍മാര്‍, ഹെഡ് ടീച്ചര്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു. ബഹറിനിലെ പ്രമുഖ പുസ്തക ശാലകളായ ജഷന്‍മാള്‍   ബുക്‌സ്,  ബര്‍ണസ്   ആന്‍ഡ് നോബിള്‍, മജസ്റ്റിക് ബുക് ഷോപ് ,സിറ്റി ബുക് ഷോപ് തുടങ്ങിയ ഒട്ടേറെ  സ്ഥാപനങ്ങള്‍ പുസ്തക  മേളയില്‍ പങ്കെടുത്തു  വരുന്നു. 

വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാനും പുസ്തക പരിചയം നേടാനും ഈ മേളയിലൂടെ  സാധിക്കും. പുസ്തക വാരാഘോഷത്തിന്റെ ഭാഗമായി  കുട്ടികള്‍ക്കായി റോള്‍ പ്‌ളേ,  കവര്‍ പേജ് ഡിസൈന്‍, പാരഗ്രാഫ് റൈറ്റിങ്, പുസ്തക നിരൂപണ  മത്സരം, ബുക് മാര്‍ക്ക് നിര്‍മ്മാണ  മത്സരം എന്നിവയും സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികളില്‍  വായനാ ശീലം വര്‍ധിപ്പിക്കുയെന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന  പുസ്തക മേള നവംബര്‍ ഒമ്പതു വരെ നീളും.