മനാമ: തൊഴില്‍ സാമൂഹിക വികസന മന്ത്രിയും ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍ എം ആര്‍ എ)ചെയര്‍മാനുമായ ജമീല്‍ മുഹമ്മദ് ഹുമൈദാനുമായി ഇന്ത്യന്‍ അംബാസിഡര്‍ അലോക് കുമാര്‍ സിന്‍ഹ ചര്‍ച്ച നടത്തി.
തൊഴിലാളി,  സാമൂഹ്യ വികസനത്തിന മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതു സംബന്ധിച്ചായിരുന്നു ചര്‍ച്ച.

ബഹ്റൈനില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രവാസി സമൂഹം രാജ്യത്തിന്റെ പുരോഗതിയില്‍ മുഖ്യ പങ്കു വഹിക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.  ബഹ്റൈനില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അന്തസ്സുള്ള ജീവിതവും ഉറപ്പുവരുത്തുന്നതിനും  മന്ത്രാലയത്തിന്റെ സന്നദ്ധതയും മന്ത്രി വാഗ്ദാനം ചെയ്തു. 

ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.  ബഹ്റൈനിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ മന്ത്രാലയത്തിന്റെ ഫലപ്രദമായ പങ്കിനെ അംബാസഡര്‍ പ്രശംസിച്ചു. രാജ്യത്തെ തൊഴില്‍ കമ്പോളവികസനം ലക്ഷ്യമിട്ടു മന്ത്രാലയവും എല്‍ എം ആര്‍ എയും നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സുപ്രധാനമാണ്. 

തൊഴില്‍ കമ്പോളത്തെക്കുറിച്ചുള്ള ദേശീയ നിയമങ്ങള്‍ രൂപപ്പെടുത്തുന്നതിലും സുസ്ഥിര വികസന ലക്ഷ്യങ്ങളോടെ രാജ്യത്തിന്റെ പുരോഗതി ലക്ഷ്യമാക്കുന്നതിലും മന്ത്രാലയം സ്വ സ്വീകരിക്കുന്ന നടപടികളെയും അംബാസിഡര്‍ പ്രശംസിച്ചു.