മനാമ: മുഹറഖ് ഗവര്‍ണറേറ്റ്‌ന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍ധനരായ തൊഴിലാളികള്‍ക്ക് സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ 'എരിയുന്ന വയറിനു ഒരു കൈത്താങ്ങ്' പദ്ധതിയിലുള്‍പ്പെടുത്തി സൗജന്യ ഓണസദ്യ വിതരണം ചെയ്തു. 

മുഖ്യ രക്ഷാധികാരി എബ്രഹാം ജോണ്‍, പ്രസിഡന്റ് അന്‍വര്‍ നിലമ്പുര്‍, വൈസ് പ്രസിഡന്റ് ദിവ്യ പ്രമോദ്, ജോയിന്റ് ട്രഷറര്‍ ബാബു എം.കെ., സ്‌പോര്‍ട്‌സ് വിങ് കണ്‍വീനര്‍ ബിജിന്‍ ബാലന്‍, എക്‌സിക്യൂട്ടീവ് അംഗം ഷംഷാദ് അബ്ദുറഹ്മാന്‍, വനിതാ വേദി അംഗം നാഫിയാ അന്‍വര്‍, ബാലവേദി കണ്‍വീനര്‍ മൊയ്ദീന്‍ എന്നിവര്‍ നേത്യത്വം നല്‍കി. 

സമാജം ഫേസ്ബുക് പേജില്‍ മൂന്ന് ദിവസങ്ങളിലായി ഓണാഘോഷത്തിന്റെ ലൈവ് പരിപാടികളും അരങ്ങേറി. എക്‌സിക്യൂട്ടീവ് അംഗം അനീഷ് കുമാര്‍, മീഡിയ സെല്‍ കണ്‍വീനര്‍ ഹരികൃഷ്ണന്‍ എന്നിവര്‍ പ്രോഗ്രാം കോഡിനേറ്റ് ചെയ്തു.