മനാമ: ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മലയാളി മരിച്ചു. തൃശ്ശൂര്‍ സ്വദേശി സച്ചിന്‍ ഗോപി ചണശ്ശേരി (36) ആണ് മരിച്ചത്.
 
ആല്‍ഫാ ഫയര്‍ സര്‍വീസ് കമ്പനിയിലെ ടെക്‌നീഷ്യനായിരുന്നു. സീഫിലെ ജോലിസ്ഥലത്ത് ഒന്നാം നിലയിലെ ഗോവണിയില്‍നിന്ന് താഴേയ്ക്ക് പതിക്കുകയായിരുന്നെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

ഉടന്‍തന്നെ ആസ്​പത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു വര്‍ഷം മുന്‍പാണ് ഈ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്.
 
കുടുംബം നാട്ടിലാണ്. സല്‍മാനിയാ ആസ്​പത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലയക്കും.