മനാമ: മലര്‍വാടി ലിറ്റില്‍ സ്‌കോളര്‍ 2021 വിജ്ഞാന പരീക്ഷയുടെ മനാമ ഏരിയ തല രജിസ്‌ട്രേഷന്‍ ഉദ്ഘാടനം നടന്നു. നൃത്താധ്യാപിക ഷീന ചന്ദ്രദാസ് വിദ്യാര്‍ഥിനി ജനനി സെന്തില്‍ കുമാറിന്റെ പേര് രജിസ്റ്റര്‍ ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു.
മനാമ ഏരിയ ആക്ടിംഗ് പ്രസിഡന്റ് മൊയ്തു കണ്ണൂര്‍, മനാമ ഏരിയ വനിത വിഭാഗം സെക്രട്ടറി ഫസീല ഹാരിസ്, മലര്‍വാടി കേന്ദ്ര കണ്‍വീനര്‍ നൗമല്‍ റഹ്മാന്‍, മനാമ ഏരിയ മലര്‍വാടി കണ്‍വീനര്‍ ഷബീഹ ഫൈസല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.