മനാമ: പ്രമുഖ ധനകാര്യ സേവന ദാതാക്കളായ ലുലു എക്സ്ചേഞ്ചിന്റെ ബഹ്റൈനിലെ 14-ാമത്തെ ബ്രാഞ്ച് റാംലി മാളില്‍ ഓണ്‍ലൈന്‍ ആയി നടന്ന ചടങ്ങില്‍ ലുലു ഇന്റര്‍നാഷണല്‍ എക്സ്ചേഞ്ച് ചെയര്‍മാന്‍ ഷെയ്ഖ് അഹ്മദ് ബിന്‍ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് അടക്കം കമ്പനിയുടെ മറ്റ് സീനിയര്‍ മാനേജ്‌മെന്റും പങ്കെടുത്തു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ബഹ്‌റൈനില്‍ കമ്പനി 14 ശാഖകളായി വളര്‍ന്നത് അഭിമാനകരമാണെന്ന് ചടങ്ങില്‍ സംസാരിച്ച ഷെയ്ഖ് അഹ്മദ് ബിന്‍ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ പറഞ്ഞു.
രാജ്യത്തുടനീളമുള്ള ലുലു എക്‌സ്‌ചേഞ്ചിന്റെ ശക്തമായ ശാഖകളുടെ ശൃംഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന വിപണിയിലെ ചലനാത്മകതയ്ക്ക് അനുസൃതമായി സേവനങ്ങളുടെ ഉയര്‍ന്ന നിലവാരം ഉറപ്പാക്കിയതിന് ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് ടീമിനെ അഭിനന്ദിച്ചു.
അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ധനകാര്യ സേവന സംരംഭമായ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ ഭാഗമാണ് ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് ഒമാന്‍, യുഎഇ, കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍ തുടങ്ങി ഇന്ത്യ, ബംഗ്ലാദേശ്, സിംഗപ്പൂര്‍, ഹോങ്കോംഗ്, മലേഷ്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലായി 225 ലധികം ശാഖകള്‍ പ്രവര്‍ത്തിക്കുന്നു.