മനാമ: ഇന്ത്യന്‍ വിളവെടുപ്പ് ഉത്സവങ്ങളെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ബഹ്റൈന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ പ്രത്യേക വിലക്കുറവില്‍ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ വില്‍പ്പനയ്‌ക്കെത്തി. വടക്കേ ഇന്ത്യക്കാര്‍ ആഘോഷിക്കുന്ന ലൊഹ്‌രി, തെക്കേ ഇന്ത്യയിലെ തൈപ്പൊങ്കല്‍, മകര സംക്രാന്തി തുടങ്ങിയ ഉത്സവങ്ങള്‍ പ്രമാണിച്ചാണ് പ്രത്യേക വില്പന. പാരമ്പര്യ രീതികളിലുള്ള ഭക്ഷണങ്ങളും മറ്റു ഉപഭോക്തൃ വസ്തുക്കളും വളരെ കുറഞ്ഞ വിലയില്‍ നല്‍കുന്നുവെന്ന് ലുലു അധികൃതര്‍ അറിയിച്ചു.

കരിമ്പ്, മഞ്ഞള്‍ ഇലകള്‍, മാവിലകള്‍, വേരോടു കൂടിയ മഞ്ഞള്‍ തുടങ്ങി വാതിലുകള്‍ അലങ്കരിക്കുന്ന ഈറ്റ പോലുള്ള സാധനങ്ങളും പ്രത്യേകമായി ഇന്ത്യയില്‍ നിന്നും എത്തിച്ചിരിക്കുന്നു. ശുദ്ധമായ നെയ്യില്‍ പാകപ്പെടുത്തിയ മധുര പലഹാരങ്ങളും തൈര് സാദം, തേങ്ങാ ഉപയോഗിച്ചുള്ള ചോറ്, ആലൂ പൊറോട്ട തുടങ്ങി വൈവിധ്യമാര്‍ന്ന ഭക്ഷണ പദാര്‍ഥങ്ങളും കൂടിയായപ്പോള്‍ നാട്ടിലാണെന്ന തോന്നല്‍ തന്നെ ഉപഭോക്താവിന് വരുത്തുകയെന്ന ലക്ഷ്യവും നിറവേറി.

കൂടാതെ വിവിധ തരത്തിലുള്ള സാരികള്‍, സല്‍വാര്‍ കമ്മീസ്, ലെഹങ്ക, കുട്ടികളുടെ പട്ടുപാവാടയും ബ്ലൗസും, പുരുഷന്മാര്‍ക്കായുള്ള വിവിധതരം വസ്ത്രങ്ങള്‍ തുടങ്ങി ഒരു വിപുല ശേഖരമാണ് ലുലുവില്‍ ഒരുക്കിയിട്ടുള്ളത്. രണ്ടു സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ ഒന്ന് സൗജന്യം എന്ന വില്പനയും ലുലുവില്‍ തുടരുന്നു. കൂടാതെ പച്ചക്കറികളും പഴവര്‍ഗങ്ങളും വന്‍വിലക്കുറവില്‍ ലഭ്യമാണ്. പ്രത്യേക വില്പന പ്രമാണിച്ചു ആവശ്യത്തിനുള്ള സ്റ്റോക്ക് എത്തിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.