മനാമ:'സുരക്ഷിതമായ മാതൃ-നവജാത ശിശു സംരക്ഷണം' എന്ന പ്രമേയത്തില്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ലോക രോഗി സുരക്ഷാ ദിനം ആചരിച്ചു. സുരക്ഷിതവും ആദരണീയവുമായ പ്രസവം ഉറപ്പുവരുത്താന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുക എന്നതാണ് ഈ വര്‍ഷം ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന മുദ്രവാക്യം. 
 
പ്രസവസമയത്ത് മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും സുരക്ഷിതമായ ഉപയോഗം സജീവമാക്കാനും സുസ്ഥിര നടപടികള്‍ കൈക്കൊള്ളാനും ഈ വര്‍ഷത്തെ പ്രമേയവും മുദ്രാവാക്യവും ലക്ഷ്യമിടുന്നു.
 
ഷിഫ സീനിയര്‍ സ്പെഷ്യലിസ്റ്റ് പീഡിയാട്രീഷ്യന്‍ ഡോ. കുഞ്ഞിമൂസ സ്വാഗതം പറഞ്ഞു. സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ. അലീമ, സ്പെഷ്യലിസ്റ്റ് പീഡിയാട്രീഷ്യന്‍ ഡോ. സമീര്‍ ഉല്ലാസ് എന്നിവരും പങ്കെടുത്തു. കേക്ക് മുറിക്കുകയും പങ്കെടുത്ത അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. ചടങ്ങില്‍ ക്വാളറ്റി ആന്റ് പേഷ്യന്റ് സേഫ്റ്റി സ്പെഷ്യലിസ്റ്റ് ആന്‍സി അച്ചന്‍കുഞ്ഞ് നന്ദി പറഞ്ഞു. ഷാസിയ സര്‍ഫറാസ് ഖാന്‍ അവതാരകയായി.