മനാമ: ബഹ്‌റൈന്‍ മലര്‍വാടി ബാലസംഘവും ടീം ഇന്ത്യയും ചേര്‍ന്ന് ആഗോളതലത്തില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ലിറ്റില്‍ സ്‌കോളര്‍ വിജ്ഞാന പരീക്ഷയുടെ റിഫ ഏരിയയിലെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ബഹ്റൈനിലെ പ്രശസ്ത ടിക് ടോക് താരം അലീന മര്‍യം വര്‍ഗീസ്, മിന്നത് നൗഫലിന്റെ പേര് രജിസ്റ്റര്‍ ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മലര്‍വാടി റിഫ ഏരിയ കണ്‍വീനര്‍മാരായ അബ്ദുല്‍ ഹഖ്, ഷൈമില നൗഫല്‍, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ മൂസ കെ ഹസ്സന്‍, സുമയ്യ ഇര്‍ഷാദ്, ഇര്‍ഷാദ് കുഞ്ഞിക്കനി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. വിജയികള്‍ക്ക് ആകര്‍ഷക സമ്മാനങ്ങളാണ് ഒരുക്കിവെച്ചിരിക്കുന്നതെന്നു മലര്‍വാടി ഏരിയ കണ്‍വീനര്‍ അബ്ദുല്‍ ഹഖ് അറിയിച്ചു.
Content Highlights: Little Scholar registration has begun