മനാമ: ആഗോളാടിസ്ഥാനത്തില്‍ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന മലര്‍വാടി ടീന്‍ ഇന്ത്യാ ഗ്ലോബല്‍ ലിറ്റില്‍ സ്‌കോളര്‍ വിജ്ഞാനപരീക്ഷാ 2021 രജിസ്‌ട്രേഷന് മുഹറഖ് ഏരിയയില്‍ തുടക്കം കുറിച്ചു.
വിദ്യാര്‍ഥിനികളായ അശ്വതി ഷൈജു, അന്‍ഷിബ റാഫി എന്നിവര്‍ സ്വയം രജിസ്ടര്‍ ചെയ്തായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. മുഹറഖ് ഏരിയാ മലര്‍വാടി രക്ഷാധികാരി എ.എം. ഷാനവാസ്, ഏരിയാ മലര്‍വാടി സഹ രക്ഷാധികാരി ശബീറ മൂസ, ഇബ്‌നുല്‍ ഹൈഥം സ്‌കൂള്‍ അധ്യാപിക ധന്യ എന്നിവര്‍ സന്നിഹിതരായിരുന്നു.